Breaking News

ബളാൽ പഞ്ചായത്തിൽ വ്യവസായ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മെയ് 23ന് ശിൽപ്പശാല

വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിൽ വ്യവസായ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ  ഏകദിന  ശിൽപ്പശാല മെയ് 23ന് ബളാൽ കമ്യുണിറ്റി ഹാളിൽ നടക്കും.

ശിൽപ്പശാലയിൽ പങ്കെടുക്കുവാൻ ആഗ്രിക്കുന്നവർ മെയ് 20ന് മുൻപായി ബളാൽ പഞ്ചായത്ത്‌ വ്യവസായ കോഡിനേറ്ററെ ബന്ധപ്പെടണമെന്ന് ബളാൽപഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു. ഫോൺ : 8590373783

No comments