Breaking News

തെളിനീർ ഒഴുകും നവകേരളം' കോടോംബേളൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഒടയഞ്ചാലിൽ ജലനടത്തം സംഘടിപ്പിച്ചു


ഒടയഞ്ചാൽ: സംസ്ഥാന  സർക്കാരിൻ്റെ 'തെളിനീർ ഒഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ഒടയഞ്ചാലിൽ ജലനടത്തം സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീജ പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ മുഖ്യാഥിതിയായി പങ്കെടുത്തു. പരിപാടിയിൽ  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  പി ദാമോധരൻ അധ്യക്ഷനായി. സ്വാഗതം ജയശ്രീ എൻ എസ്  (പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചേയർപേഴ്പൺ) പഞ്ചായത്ത് മെമ്പർമാരായ പി ഗോപി, കുഞ്ഞികൃഷ്ണൻ, ബിന്ദുകൃഷ്ണ, ബ്ലോക്ക് മെമ്പർ ശ്രീലത, ജി.എച്ച്.എസ്.എസ് അട്ടേങ്ങാനത്തെ എൻ.എസ്.എസ് വാളണ്ടിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനകൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകൾ, നാട്ടുകാർ എന്നിവർ പങ്കടുത്തു

No comments