Breaking News

കൊടുങ്ങലൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസർകോട്: കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാസർകോട് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വെമ്പല്ലൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും അഴീക്കോട് സ്വദേശി തോപ്പിൽ നസീറിന്റെ മകനുമായ നിഹാലിനെ (16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ വീട്ടിൽ നിന്ന് ട്യൂഷൻ സെന്ററിലേക്ക് പോയ നിഹാൽ തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസിൽ മിസ്സിംഗ് പരാതി രജിസ്റ്റർ ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് വിദ്യാർത്ഥി കാസർകോട് ടൗണിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments