Breaking News

കണ്ണൂർ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ്(33) വാഹനാപകടത്തിൽ മരിച്ചു


കണ്ണൂർ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ്(33) വാഹനാപകടത്തിൽ മരിച്ചു. ചാലാട് സ്വദേശിയായ അനൂപും താണ സ്വദേശി ഷബീറും സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം.
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചശേഷം ബൈക്കിൽ തട്ടുകയും അനൂപും ഷബീറും സർവീസ് റോഡിൽ റോഡിൽ നിർത്തിയിട്ട ബൈക്കിന് മുകളിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴേക്കും അനൂപ് മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയിൽ നടന്ന ദസറ ആഘോഷത്തിൽ അനൂപ് പങ്കെടുത്തിരുന്നു. മടങ്ങി വീട്ടിലേക്ക് വരവേ നടാൽ ദേശീയ പാതയിൽ വെച്ചാണ് അപകടം ഉണ്ടായത്.
കണ്ണൂരിലെ റോഡുകളുടെ അവസ്ഥ ശ്രദ്ധയിൽ പെടുത്തിയാണ് നവമാധ്യമങ്ങളിൽ തിളങ്ങിയത്.
ഫെയ്സ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്ന അനൂപിന് ഏറെ ആരാധകരുണ്ട്.

No comments