Breaking News

വീടെന്ന സ്വപ്നം പൂർത്തീകരിച്ച് വെള്ളരിക്കുണ്ട് കനകപ്പള്ളിയിലെ സജീവ് മറ്റത്തിൽ: 10 നിർധനർക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നവും...


വെള്ളരിക്കുണ്ട്: ഒരു സെൻ്റ് ഭൂമിക്കു വരെ കലഹവും കലാപവും നടക്കുന്ന കാലത്ത് അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു മഹനീയ കർമ്മത്തിന് സാക്ഷിയാവുകയാണ് മലയോരം.

 ലോകോത്തര ബഹുമതികൾ നേടിയ അക്യുപങ്ങ്ചർ വിദഗ്ദനും ജീവകാരുണ്യ പ്രവർത്തകനുമായ വെള്ളരിക്കുണ്ട് കനകപ്പള്ളിയിലെ ഡോ: സജീവ് മറ്റത്തിലിന്റെ ഗൃഹപ്രവേശനത്തിനോട ബന്ധിച്ച് നിർദ്ധനരായ 10 ഭൂരഹിതർക്ക് സൗജന്യമായി 5 സെൻ്റ് വീതം ഭൂമിദാനം ചെയ്യുന്ന ചടങ്ങ്  നാടിനാകെ മാതൃകയായി. എം.പി രാജ് മോഹൻ ഉണ്ണിത്താൻ ഭൂമിയുടെ രേഖ കൈമാറ്റം നടത്തി നൂറ് കണക്കിന് അപേക്ഷകരിൽ നിന്നും മാനദണ്ഡങ്ങൾ അനുസരിച്ച് ഭൂമിദാന കമ്മറ്റി തിരഞ്ഞെടുത്ത 10 പേരാണ് സജീവ് മറ്റത്തിൻ്റെ കാരുണ്യവർഷത്തിൻ്റെ ഫലമായി സ്വന്തമായി ഭൂമി എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്. ബളാൽ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി അബ്ദുൾ ഖാദറിന്റെ അധ്യക്ഷത യിൽ എം.പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ചലചിത്ര സംവിധായകനും ഭൂമിദാന കമ്മിറ്റി ചെയർമാനുമായ രാജീവ് നടുവനാട് സ്വാഗത പ്രസംഗം നടത്തി. ഡോക്ടർ സജീവ് മറ്റത്തിൽ ആ മുഖപ്രസംഗവും രക്ഷാധികാരി ഫാദർ കനിഷ് പീറ്റർ അനുഗ്രഹ പ്രഭാഷണവും നടത്തി. വെള്ളരിക്കുണ്ട് സി.ഐ എൻ ഒ സിബി മുഖ്യ അതിഥി ആയി ബാലൻ മാസ്റ്റർ, ഡെന്നീസ് ജോസഫ്, മധുവട്ടിപ്പുന്ന, തുടങ്ങിയവർ ആശംസകൾ നേർന്നു.



No comments