Breaking News

'60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും നിരുപാധികം പെൻഷൻ നൽകണം' : കേരള പ്രവാസി സംഘം എളേരി ഏരിയ സമ്മേളനം ഭീമനടിയിൽ നടന്നു


ഭീമനടി: ഉപാധികൾ ഏതുമില്ലാതെ 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ നല്കണമെന്ന് കേരള പ്രവാസി സംഘം എളേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികാരികളട് ആവശ്യപ്പെട്ടു. കൂടാതെ പ്രവാസി പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും, വിമാന കമ്പനികൾ ഏകപക്ഷീയമായി വിശേഷാവസരങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടുജില്ലാ ട്രഷറർ പി.പി. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. ദാമോദരൻ അദ്ധ്യക്ഷനായി. പത്രോസ് കുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ (എം) എളേരി ഏരിയ സെക്രട്ടറി ടി.കെ. സുകുമാരൻ, പി.വി. വിജയൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ : കെ.പി. ദാമോദരൻ (പ്രസിഡണ്ട്), പത്രോസ് കുന്നേൽ (സെക്രട്ടറി), ദാമോദരൻ കൊടക്കൽ (ട്രഷറർ).

No comments