Breaking News

ഭീമനടി- ചിറ്റാരിക്കാൽ റോഡ് പ്രവർത്തി: ഉറപ്പ് ലംഘിച്ച കമ്പനി അധികൃതരെ സി.പി.എം നേതാക്കൾ തടഞ്ഞുവച്ചു


ഭീമനടി: നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെട്ടിരിക്കുന്ന ഭീമനടി  - ചിറ്റാരിക്കാൽ റോഡ് മെയ് 23 ന് ഉള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന ഉറപ്പ്  ലംഘിച്ച  RSDCPL കമ്പിനി അധികൃതരെ സിപിഐ(എം) നേതാക്കൾ തടഞ്ഞു വെച്ചു. മെയ്‌ 31 നകം നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെട്ട ഭീമനടി - ചിറ്റാരിക്കാൽ റോഡ് ഗതാഗത യോഗ്യമാക്കാമെന്ന് ചിറ്റാരിക്കൽ പോലീസ് അധികാരികൾ മുമ്പാകെ  കമ്പിനി അധികൃതർ രേഖാമൂലം നൽകിയ ഉറപ്പിൻമേലാണ് ഇവരെ വിട്ടയച്ചത്.

No comments