Breaking News

വെള്ളരിക്കുണ്ട് ഏറാൻചിറ്റ കോളനിയിൽ പകർച്ചപ്പനി പടരുന്നു നടപടികളുമായി ആരോഗ്യ വകുപ്പും ട്രൈബൽ വകുപ്പും


 

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഏറാൻചിറ്റ കോളനിയിൽ പകർച്ചപ്പനി പടർന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പും ട്രൈബൽ വകുപ്പും സംയുക്ത നടപടികൾ ആരംഭിച്ചു. കോളനിയിൽ പതിനഞ്ചോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസന്റ് എം രാധാമണി യുടെ നേതൃത്വത്തിൽ കോളനി സന്ദർശനം നടത്തി. തുടർന്ന് കോളനിയിൽ കോവിഡ്, മലമ്പനി പരിശോധന നടത്തി. എല്ലാവർക്കും വൈദ്യ സഹായം ഉറപ്പാക്കി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബു എ, ഹെൽത്ത് ഇൻസ്പക്ടർ അജിത്.സി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ വൈ , രഞ്ജിത്ത് ലാൽ, എം എൽ എസ് പി സുജ മോൾ സ്കറിയ, ആശ വർക്കർ ലളിത എന്നിവർ കോളനി സന്ദർശനത്തിൽ പങ്കെടുത്തു. ജൂൺ 1ബുധനാഴ്ച 10 മണിക്ക് ഏറാം ചിറ്റയിൽ വച്ച് ട്രൈബൽ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തും.

No comments