Breaking News

പ്രകൃതിയെ തൊട്ടറിഞ്ഞ് കോടോത്ത് സ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ റാണിപുരം ഹൈക്കിംഗ്


ഒടയഞ്ചാൽ: ഡോ:അംബേദ്കർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത് എസ്.പി.സി. യുടെ നേതൃത്വത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് ഏകദിന ഹൈക്കിംഗ്
നടത്തി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ക്ലാസ് സി. പ്രകാശൻ മാസ്റ്റർ നൽകി. പ്രകൃതിയോട് ചേർന്നുള്ള യാത്ര കുട്ടികൾക്ക് നവ്യാനുഭവമായി. ഹൈക്കിംഗിന് നേതൃത്വം നൽകിയത് എസ്.പി.സി യുടെ ചുമതലയുള്ള സി.പി. ഒ കെ.ജനാർദ്ദനൻ യാത്രയെ അനുഗമിച്ചത് അധ്യാപകരായ സുകുമാരൻ കെ.ഐ , സുനിത കെ , പ്രകാശൻ.സി

No comments