Breaking News

'ചായ'ത്തിലൂടെ മുഖഛായ മാറ്റാനൊരുങ്ങി അങ്കനവാടികൾ കിനാനൂർ കരിന്തളത്തെ ആദ്യത്തെ 'ചായം ' അങ്കണവാടി ബിരിക്കുളത്ത് തുറന്നു


പരപ്പ: പരപ്പ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ കീഴിൽ ബിരിക്കുളം അങ്കണവാടി 'ചായ’ത്തിലൂടെ മുഖഛായ മാറ്റുന്നു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി  അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ചു ചായം അങ്കനവാടി കുട്ടികൾക്കായി തുറന്നു കൊടുത്തു. പി.സി. ഐ സി ഡി എസ് സൂപ്പർവൈസർ സുമ സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചത്ത് മെമ്പർ കെ.പി. ചിത്രലേഖ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ശരണ്യ വേണു ഐസിഡിഎസ് സൂപ്പർവൈസർ പദ്ധതി വിശദീകരിച്ചു. എം.ശശിധരൻ , സി.വി ബാലകൃഷ്ണൻ , സി. രമ ഓമന കെ.എസ് ,എൻ വിജയൻ കുഞ്ഞി മാണി എം.സുബൈർ ഇ , ദീലീഷ് എ, വിനോദ് കുമാർ കെ

എന്നിവർ ആശംസ പറഞ്ഞു. അങ്കണവാടി വർക്കർ രുഗ്മിണി വി. നന്ദിയും പറഞ്ഞു

 സംസ്ഥാനത്തെ അങ്കണവാടികൾ. അങ്കണവാടികളെ കുട്ടികളുടെ ഇഷ്ടയിടങ്ങളാക്കി മാറ്റുന്ന ചായം (ചൈൽഡ് ഫ്രണ്ട്‌ലി അംഗൻവാടിസ് ഈൽഡഡ് ത്രൂ അഡോർമെന്റ് ആന്റ് മേക്കോവർ) എന്ന പദ്ധതി കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 


അങ്കണവാടികളെ ശിശുസൗഹൃദ ശിശുപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ചിത്രങ്ങൾ, ശില്പങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കൊപ്പം കുട്ടികൾക്ക് സ്വന്തമായി എഴുതാനും വരയ്ക്കാനുമെല്ലാമുള്ള സൗകര്യങ്ങൾ ഒരുക്കും. ഇവിടെ ബ്ലാക്ക് ആന്റ് വൈറ്റ് ബോർഡുകൾ, ആക്ടിവിറ്റി ഹാൾ എന്നിവ ഉണ്ടാകും. കൂടാതെ അങ്കണവാടി കെട്ടിടവും പരിസരവുമെല്ലാം പുതിയ രൂപത്തിലേക്ക് മാറ്റും. പദ്ധതിയുടെ ഭാഗമായി കുറഞ്ഞ സമയത്തിനുള്ളിൽ കായ്ക്കുന്ന അത്യുല്പാദന ശേഷിയുള്ള ഫലവൃക്ഷങ്ങൾ അങ്കണവാടി പരിസരത്ത് നടും. കുഞ്ഞുങ്ങളുടെ സ്വയംപഠനവും സർവതോന്മുഖമായ വികാസവും ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വളർത്താൻ വഴിയൊരുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 


 കുട്ടികളുടെ മാനസിക ഉല്ലാസത്തെയും സുരക്ഷയേയും മുന്നിൽകണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതിയിൽ സുരക്ഷിതമായ ശുചിമുറി സൗകര്യം, കളിക്കുന്നതിനിടയിൽ വീണാൽ കുട്ടികൾക്ക് കാര്യമായ പരുക്ക് പറ്റാത്ത രീതിയിലുള്ള കളിസ്ഥലം എന്നിവയും ഉൾപ്പെടും പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ അങ്കണവാടിയായി ബിരിക്കുളം അങ്കണവാടി ചായം അങ്കണവാടിയായി





No comments