ഭീമനടി പ്ലാച്ചിക്കരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്
ഭീമനടി : ഭീമനടി പ്ലാച്ചിക്കരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്
കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി ഫാസ്റ്റ് പാസഞ്ചർ ബസും എതിരെ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഭീമനടി പ്ലാച്ചിക്കരയിൽ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെള്ളരിക്കുണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം. . ഡ്രൈവർക്കും സാരമായി പരിക്കുണ്ട്. വെള്ളരിക്കുണ്ട് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.. ബസുകളുടെ മുൻഭാഗം തകർന്നു.
No comments