Breaking News

കിനാനൂർ - കരിന്തളം പഞ്ചായത്ത് വികസന സദസ്സ് തോളെനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു


കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്ത് വികസന സദസ്  തോളെനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ നടന്നു. പിന്നിട്ട നാൾവഴികൾ ഫോട്ടോ പ്രദർശനം ,വീഡിയോ പ്രദർശനം,വിവിധ കലാപരിപാടികൾ എന്നിവ  നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ സദസ് ഉൽഘാടനം ചെയ്തു. വികസന നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മിയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത്      പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണനും അനുമോദിച്ചു. പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾ സെക്രട്ടറി ഏ.വി. സന്തോഷ്കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത്  പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള , സി.എച്ച്. അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി,കെ.വി. അജിത് കുമാർ ,കെ.വി.ബാബു ,സീന മുന്തിക്കോട്ട് , പാറക്കോൽ രാജൻ , ഉഷാ രാജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സജീന്ദ്രൻ പുതിയ പുരയിൽ നന്ദിയും പറഞ്ഞു .സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ അവതരണം,തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം എന്നിവയും പ്രദർശിപ്പിച്ചു .കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫോട്ടൊ പ്രദർശനവും നടന്നു തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

No comments