ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയമേള 21, 22 തീയതികളിൽ കടുമേനിയിൽ ലോഗോ പ്രകാശനം ചെയ്തു..
കടുമേനി : ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയമേള 21, 22 തീയതികളിൽ കടുമേനിയിൽ നടക്കും. കടുമേനി സെയ്ന്റ് മേരീസ് ഹൈസ്കൂളും എസ്എൻഡിപി യുപി സ്കൂളുമാണ് മേളയ്ക്ക് ആതിഥ്യമരുളുന്നത്.
2500 പേർ മേളയിൽ പങ്കെടുക്കുന്നുണ്ട്. കടുമേനി സെയ്ന്റ് മേരീസ് ഹൈസ്കൂൾ, എസ്എൻഡിപി യുപി സ്കൂൾ, കടുമേനി സെയ്ന്റ് മേരീസ് പാരീസ് ഹാൾ, മുണ്ട്യക്കാവ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വേദികൾ . ലോഗോ പ്രകാശനം ചെയ്തു. ഉപജില്ലാ ശാസ്ത്രമേളയുടെ പ്രകാശനം സെയ്ന്റ് മേരീസ് ഹൈസ്കൂളിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ അധ്യക്ഷയായി. പഞ്ചായത്തംഗം മേഴ്സി മാണി ലോഗോ പ്രകാശനം ചെയ്തു.
No comments