അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സിന് ഒഴുകിയെത്തിയത് ആയിരങ്ങൾ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
അജാനൂർ: അജാനൂർ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷക്കാലം നടപ്പാക്കിയ ജനകീയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ നടത്തി വരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നതിന് സംഘടിപ്പിച്ച വികസന സദസിൽ ആയിരങ്ങൾ ഒഴുകി എത്തി. അഞ്ച് വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം ഫോട്ടോ പ്രദർശനം വിഷൻ അജാനൂർ 2030 ചർച്ചകൾ, കലാ പരിപാടികൾ എന്നിവ അരങ്ങേറി . മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ വികസന സദസിന് ഒൺലൈനായി അഭിവാദ്യം അർപ്പിച്ചു. സംസ്ഥാന സർക്കാറിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വികസന സദസ്സിൽ പ്രദർശിപ്പിച്ചു. ആരോഗ്യ ഗ്രാമം പദ്ധതി രേഖ പ്രകാശനവും പ്രദർശനവും നടന്നു. കൂടാതെ ലൈഫ് ഭവന താക്കോൽ ദാനം, പഞ്ചായത്ത് പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, പഞ്ചായത്തിന്റെ വിവിധ പദ്ധതികൾക്ക് ഭൂമി ദാനം നൽകിയവരെ ആദരിക്കൽ, എന്നിവ സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. അജാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എച്ച്. അനീഷ് കുമാർ റിപ്പോർട്ട് അവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. കെ. വിജയൻ, വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ,അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി.പുഷ്പ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരൻ, എ, തമ്പാൻ, മാട്ടുമ്മൽ ഹസ്സൻ, സന്തോഷ് മാവുങ്കാൽ എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. കൃഷിഭവൻ, കർഷിക കർമ്മസേന, ഐ സി ഡി എസ് , മെഡിക്കൽ, കുടുംബശ്രീ എന്നീ പ്രദർശന വിൽപ്പന സ്റ്റാളുകൾ എന്നിവയും വികസന സദസ്സിന് മാറ്റുകൂട്ടി. യു ഡി എഫും ബിജെപിയും ബഹിഷ്ക്കരിച്ച വികസന സദസിൽ ജനങ്ങൾ ഒഴികിയെത്തിയത് വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീരാമാണെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു.
No comments