Breaking News

നിക്ഷേപ തട്ടിപ്പ്: ചിറ്റാരിക്കാലിലെ കാസർഗോഡ് ജില്ലാ സഹകരണ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിക്ക് മുന്നിൽ ബി.ജെ.പി ഉപവാസ സമരം നടത്തി


ചിറ്റാരിക്കാൽ: ചിറ്റാരിക്കാലിൽ പ്രവർത്തിക്കുന്ന കാസർഗോഡ് ജില്ലാ സഹകരണ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ കർഷക കൂട്ടയ്മയുടെ  നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. സൊസൈറ്റിയിൽ മലയോരത്തെ കർഷകർ നിക്ഷേപിച്ച കോടികളുടെ നിക്ഷേപത്തുക തിരിച്ച് ലഭിക്കാത്ത സാഹചര്യത്തിലാണ് സമരപരിപാടികളുമായി ബിജെപി രംഗത്തിറങ്ങിയത്.  ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം ഉപവാസം നാരായണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷകുട്ടായ്മ കൺവീനർ ഉത്തമൻ കെ. അധ്യക്ഷം വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.വി. മാത്യു, ടി.സി രാമചന്ദ്രൻ , ബാബു എൻ കെ തുടങ്ങിയവർ സംസാരിച്ചു. കർഷക കൂട്ടായ്മ നേതാക്കളായ വിനോദ് ചിറ്റാരിക്കൽ, ബാബു സോപാനം, സജി ചിറക്കൽ തുടങ്ങിയവർ സംസാരിച്ചു.

No comments