Breaking News

കാസര്‍കോട് ടെലിവിഷന്‍ തകരാറിലായതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി


കാസര്‍കോട് : ടെലിവിഷന്‍ തകരാറിലായതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭുവാണ മരിച്ചത്. 

വീട്ടിലെ ടെലിവിഷന്‍ തകരാറിലായ മനോവിഷമത്തില്‍ കാസര്‍കോട് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭുവാണ് (65) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു സാവിത്രി, മകന്‍ ഗുരുപ്രസാദ് പ്രഭു എന്നിവര്‍. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മാതാവിനെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലെ ഫൈബര്‍ കസേരയില്‍ ഇരുന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണയെടുത്ത് ദേഹത്ത് ഒഴിച്ച്തീ കൊളുത്തുകയായിരുന്നു. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

No comments