Breaking News

ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ജൂൺ 8 ന് കർഷക പ്രക്ഷോഭ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യും....



വെള്ളരിക്കുണ്ട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ   ജൂൺ മാസം 8 ന്  വെള്ളരിക്കുണ്ടിൽ കർഷക പ്രതിഷേധ സംഗമം സംഘ ടിപ്പിക്കും..

ബളാൽ. വെസ്റ്റ്‌ എളേരി. ഈസ്റ്റ് എളേരി. കോടോം ബേളൂർ. പണത്തടി. കിനാനൂർ കരിന്തം. കള്ളാർ പഞ്ചായത്തുകളിൽ നിന്നായി രണ്ടായിരത്തിൽ അതികം കർഷകകർ പങ്കെടുക്കുന്ന  പ്രതിഷേധ പരിപാടി മുൻമുഖ്യമന്ത്രിഉമ്മൻ ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്യും..

ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ അധ്യക്ഷതവഹിക്കും..

തേങ്ങ വിലയിടിവ് തടയാൻ 50 രൂപ തറവില നിശ്ചയിച്ച്  സർക്കാർ സംഭരിക്കുക. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കശുമാവ് കർഷകകരുടെ കശുവണ്ടി 120 രൂപ വിലനൽകി സംഭരിക്കുക. കാട്ടുമൃഗ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുന്നതിനായി വനാത്തിർത്തി കളിൽ സോളാർ തൂക്ക് വേലിയും ആന മതിൽ കിടങ്ങുകൾ നിർമ്മിച്ചും കർഷകകരുടെകൃഷി ക്കും  ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനുള്ള നടപടികൾ സ്വീകരിക്കുക.വർധിപ്പിച്ചഭൂനികുതി പിൻവലികക്കുക. കാട്ടു പന്നിയെ ശുദ്ര  ജീവിയായി പ്രഖ്യാപിച്ചു ഉപാധി കളില്ലാതെ സ്പോട്ടിൽ വെടിവെച്ചു കൊല്ലാൻ ഉള്ള അനുമതി നൽകുക. പ്രകൃതി ക്ഷോഭം മൂലം കൃഷി നാശം വന്ന കർഷകരുടെ ധന സഹായം കൈമാറൂക.. രാസവളങ്ങളുടെ വിലക്കയറ്റം തടയുകയും വത്തിന്റെ സബ്‌സിടി പുനസ്ഥാപിക്കുക. വാഴ കുല ഉൾപ്പെടെ ഉള്ള പച്ചക്കറികളും കിഴങ്ങ് വിളകളും ഹോട്ടി കോർപ്പ് വഴി സർക്കാർ നേരിട്ട് സംഭരിച്ചു ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ കർഷകരെ സംരക്ഷിച്ചു ന്യായവില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷക പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്...

സ്വാഗത സംഘരൂപീകരണയോഗം ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു..

കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു..

ഡി. സി. സി. വൈസ് പ്രസിഡന്റ് പി. ജി.ദേവ്. ഡി. സി. സി. സെക്രട്ടറി മാരായ പി. വി. സുരേഷ്. സെബാസ്റ്റ്യൻ പതാലിൽ. ഹരീഷ് പി. നായർ. ടോമി പ്ലാച്ചേരി. കെ. പി. സി സി. മെമ്പർ മീനാക്ഷി ബാലകൃഷ്‌ണൻ. ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മാരായ കുഞ്ഞിമാഷ്. മധു ബാലൂർ. ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്മാരായ എം. പി. ജോസഫ്. സി. വി. ജെയിംസ്. സൈമൺ രാജപുരം. ബാലചന്ദ്രൻ കാലിചാനടുക്കം. ജോയ് കിഴക്കരക്കാട്ട്. കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. കെ. നാരായണൻ. ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി ബാബു കോഹിനൂർ  തുടങ്ങിയവർ പ്രസംഗിച്ചു...

രാജു കട്ടയം ചെയർമാൻ ആയും ടോമി പ്ലാച്ചേരി കൺ വീനറായും 101 അംഗ കമ്മറ്റി രൂപീകരിച്ചു

No comments