Breaking News

നാട്ടക്കല്ലിലെ കെ കെ ചിദംബരന് സ്നേഹവീട് കൈമാറി സിപിഐ എം നിർമിച്ച വീട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കൈമാറി




വെള്ളരിക്കുണ്ട് : മലയോരത്തെ പാർടിയുടെ പ്രധാന നേതാവായിരുന്ന കെ കെ ചിദംബരന് നാട്ടക്കല്ലിൽ സിപിഐ എം നിർമിച്ച വീട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കൈമാറി. 1970 മുതൽ പാർട്ടിയുടെ സജീവ പ്രവർത്തകനായ കെ കെ ചിദംബരൻ ലോക്കൽ സെക്രട്ടറിയായും ഏരിയാ കമ്മിറ്റി അംഗമായും ,കർഷകത്തൊഴിലാളി യൂണിയൻ നേതാവായും ദീർഘകാലം പ്രവർത്തിച്ചു. വർഷങ്ങളായി ദേശാഭിമാനി ഏജന്റുമാണ്.
ആരോഗ്യമുള്ള കാലത്തോളം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ചിദംബരന് വാസയോഗ്യമായ വീട് ഉണ്ടായിരുന്നില്ല. അതിനിടെ മരം വീണ് താമസിച്ചിരുന്ന വീട് തകരുകയും ചെയ്തു.ഇതോടെയാണ്‌ സിപിഐ എം എളേരി ഏരിയാ കമ്മിറ്റി സ്നേഹ വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്‌.ഏരിയാ സെക്രട്ടറി സി ജെ സജിത്ത് ചെയർമാനും ടി പി തമ്പാൻ വർക്കിങ് ചെയർമാനും, വി നാരായണൻ കൺവീനറും ആയി നിർമാണ കമ്മിറ്റി രൂപീകരിച്ചു. നാട്ടക്കല്ലിൽ വീട് നിർമിച്ച് പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വെള്ളി രാവിലെ കൈമാറി. ഏരിയാ സെക്രട്ടറി സി ജെ സജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ എന്നിവർ സംസാരിച്ചു. വി നാരായണൻ സ്വാഗതവും എം സി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.


No comments