Breaking News

ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നടത്തി


കാഞ്ഞങ്ങാട്: ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ Meitra യുണൈറ്റഡ് ഹെൽത്ത് കെയറുമായി സഹകരിച്ച് ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ & കമ്പ്യൂട്ടർ ടെക്നോളജി  വെച്ച്  സൗജന്യ ഹൃദയ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.  പരിപാടിയിൽ ജെ.സി.ഐ പ്രസിഡന്റ് സുനിൽ കുമാർ ബി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ആയി ചാന്ദേശ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ദേശീയ ജേസി കോർഡിനേറ്റർ വി.കെ സജിത്ത് കുമാർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ഡോ.നിതാന്ത്‌ ഹൃദയസംരക്ഷണത്തെയും ജീവിത ശൈലീ രോഗങ്ങളെയും കുറിച് സംസാരിച്ചു. ചടങ്ങിൽ ജെസി മെമ്പർ ആയ മധുസൂദനൻ, ശ്രീജിത്ത്‌ രാജ്, ദിനേശ്,  ലേഡി ജേസി ഭാരതി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.  പ്രശസ്ത കാർഡിയോളജിസ്റ് ഡോ.കെ.വി പാട്ടീൽ, റെസിഡൻഷ്യൽ മെഡിക്കൽ ഓഫീസർ ഡോ.കിരൺ എന്നിവർ  മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

No comments