Breaking News

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണമേള ഇന്ന് സമാപിക്കും


കാഞ്ഞങ്ങാട്‌:  രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ  ഭാഗമായി ആലാമിപ്പള്ളി ബസ്‌സ്റ്റാന്റിൽ  മൂന്ന് മുതൽ ആരംഭിച്ച  എന്റെ കേരളം പ്രദർശന വിപണമേള  തിങ്കൾ സമാപിക്കും. വൈകിട്ട്‌ അഞ്ചിന് ഇ ചന്ദ്രശേഖരൻ എംഎൽഎ സമാപനം ഉദ്ഘാടനം ചെയ്യും. മികച്ച സ്റ്റാളുകൾക്കും വിവിധ മത്സര വിജയികൾക്കും സമ്മാനം നൽകും.


പ്രദർശന വിപണന മേളയുടെ ഭാഗമായി  ബഹുഭാഷാ സാഹിത്യ സദസ്‌ നടത്തി.  മലയാളത്തിന് പുറമേ കന്നഡ, കൊങ്കിണി, തുളു, മറാഠി, കറാഡ ഭാഷകളും സദസിലെത്തി.

കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം ഇ പി രാജഗോപാലൻ ഉദ്ഘാടനം  ചെയ്തു. ഗ്രന്ഥാലോകം പത്രാധിപർ  പി വി കെ പനയാൽ അധ്യക്ഷനായി. പയ്യന്നൂർ കുഞ്ഞിരാമൻ, കെ വി കുമാരൻ എന്നിവർ ഭാഷയെക്കുറിച്ച് സംസാരിച്ചു. ദിവാകരൻ വിഷ്ണുമംഗലം, ബിജു കാഞ്ഞങ്ങാട്, സി പി ശുഭ, രവീന്ദ്രൻ പാടി, ടി കെ പ്രഭാകര കുമാർ, രാധാകൃഷ്ണൻ ഉളിയത്തടുക്ക, സുന്ദര ബാരട്ക്ക, മീനാക്ഷി ബോഡ്ഡോടി,  ഗണേഷ് പ്രസാദ് മഞ്ചേശ്വരം, സുഭാഷ് പെർല,  ജ്യോത്സ്‌ന കടണ്ടേലു എന്നിവർ കവിത അവതരിപ്പിച്ചു.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും നിധീഷ് ബാലൻ നന്ദിയും പറഞ്ഞു.


പ്രവാസികളുടെ ആശങ്കകളും സംശയങ്ങളും അറിയാക്കാനുള്ള വേദിയായി പ്രദർശന നഗരിയിൽ നടന്ന പ്രവാസി സംഗമം. മുൻ എം പി പി. കരുണാകരൻ  ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയർപേഴ്‌സൺ കെ.വി.സുജാത  അധ്യക്ഷയായി. പ്രവാസികളും വ്യവസായവും എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത്കുമാർ, പ്രവാസികളും ടൂറിസവും എന്ന വിഷയത്തിൽ ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് എന്നിവർ സംസാരിച്ചു. പ്രവാസികളുടെ സംശയങ്ങൾക്ക് നോർക്ക റൂട്ട്‌സ് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞു. നോർക്കാ  മേഖലാ ഓഫീസ് സെന്റർ മാനേജർ ടി  അനീഷ്,  സെക്‌ഷൻ ഓഫീസർ കെ ബാബുരാജൻ,  എക്‌സിക്യൂട്ടിവ് പി രജനി, പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി ചന്ദ്രൻ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ റസാഖ് തായലക്കണ്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, നിധീഷ് ബാലൻ എന്നിവർ സംസാരിച്ചു.  


മേളയിൽ ഇന്ന്

രാവിലെ 10 മുതൽ ഒന്ന്‌ വരെ: സാമൂഹിക നീതി സെമിനാർ

പകൽ രണ്ടുമുതൽ അഞ്ചുവരെ: വനിതാ ശിശു വികസന സെമിനാർ 

വൈകിട്ട് അഞ്ചിന്‌: സമാപന സമ്മേളനം

വൈകിട്ട്‌ ആറിന്‌:  രാജലക്ഷ്മി ലൈവ് സംഗീത നിശ.

No comments