Breaking News

മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കാട്ടിനുള്ളിൽ നിന്ന് അശോകൻ എങ്ങനെ കൊച്ചിയിലെത്തി, രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും


നീലേശ്വരം : മാസങ്ങളായി നൂറുകണക്കിന് നാട്ടുകാരും പൊലീസും കാടടച്ച് അന്വേഷണം നടത്തിയിട്ടും കണ്ടെത്തനാവാതെ കാണാമറയത്ത് തുടരുകയായിരുന്ന കള്ളന്റെ ഒളിച്ചു കളി അവസാനിച്ചു. കൊച്ചി മറൈൻഡ്രൈവിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ കള്ളനെ പൊലീസ് പിടികൂടിയത്. മോഷണം നടത്തി കാടു കയറുന്ന അശോകനെ നാട് ഒന്നടങ്കം അന്വേഷിക്കുമ്പോഴും ഇയാൾ പുറത്തെത്തി മോഷണം നടത്തി വീണ്ടു കാടു കയറുമായിരുന്നു.

കാട്ടിനുള്ളിൽ നിന്ന് അശോകൻ എങ്ങനെയാണ് കൊച്ചിയിലെത്തിയത്, ആരെങ്കിലും സഹായിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ അശോകനെ ചോദ്യം ചെയ്താലേ അറിയൂ.കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് കാഞ്ഞിരപ്പൊയിലിനെ ചെങ്കൽ കുന്നുകളിൽ പരിശോധന നടത്തിയത്. കാശാവ് മരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ 300 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ചെങ്കൽ കുന്നുകളിൽ നിന്നു പ്രതിയെ തപ്പി കണ്ടെത്തുക അതീവ സാഹസമായിരുന്നു.

രാവും പകലുമില്ലാതെ നാട്ടുകാർ ഒന്നടങ്കം അശോകനെ തേടി കാട്ടിൽ അലഞ്ഞു. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും അശോകനെ തിരയാൻ സ്ഥലത്തെത്തി. പൊലീസ് നായയും തിരച്ചിലിന് എത്തി. ഡ്രോൺ പറത്തി പരിശോധന നടത്തിയെങ്കിലും അശോകനെ കണ്ടെത്താൻ കഴിഞ്ഞില്ല.300 ഏക്കറിലധികം വ്യാപിച്ച കിടക്കുന്ന ചെങ്കൽ കുന്നുകളിലൂടെയുള്ള വഴികൾ അശോകന് ഏറെ പരിചിതമാണ്. കാടിനകത്തെ ഓരോ വഴികളും ഇയാൾക്ക് കാണാപ്പാഠമാണ്.


ചെങ്കൽ കുന്നുകളിലുള്ള പാറമടങ്ങളും അശോകന് വ്യക്തമായി അറിയാം. ബിജിതയെ അക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ശേഷം അശോകൻ വീട്ടിനകത്തുണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ഫ്രിജിലും മറ്റും സൂക്ഷിച്ച ബേക്കറി സാധനങ്ങളും കവർന്നു. മോഷണം നടത്തുന്നിടത്ത് നിന്നെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് അശോകൻ മടങ്ങാറുള്ളത്.ഏഴാം ക്ലാസിൽ പഠനം നിർത്തി നാടുവിട്ടതാണ് അശോകൻ. യാത്രക്കിടെ പലരുമായി ചങ്ങാത്തത്തിലായി. പലകേസുകളിലും പ്രതിയായി.

പല കുറ്റവാളികളുമായി ചെറുപ്പത്തിൽ തന്നെ അശോകൻ കൂട്ടായി. ഇതിനിടയിൽ ബസിൽ കണ്ടക്ടറായും ക്ലീനറായും ജോലി നോക്കി. നാട് വിട്ടു തിരികെ എത്തിയ അശോകൻ സൈക്കിൾ മോഷ്ടിച്ചാണ് തുടക്കം കുറിച്ചത്. പിന്നീട് ധാരാളം ചെറുമോഷണങ്ങൾ നടത്തി.മോഷണം പിടികൂടി നാട്ടുകാർ തന്നെ കൈകാര്യം ചെയ്തു വിടുന്നതിൽ പൊലീസ് കേസുകളൊന്നും അശോകനെതിരെ ഉണ്ടായിരുന്നില്ല. അടുത്തകാലത്താണ് വീണ്ടും വ്യാപകമായി മോഷണം തുടങ്ങിയത്.


പ്രദേശവാസിയായ പ്രഭാകരന്റെ വീട്ടിൽ നിന്നു രണ്ടേമുക്കാൽ പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയ സംഭവത്തിൽ പരാതി കിട്ടിയതോടെയാണ് അമ്പലത്തറ പൊലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ്മ​ടി​ക്കൈ എ​ന്ന ​ഗ്രാ​മ​ത്തെ​യാ​കെ ഭീ​തി​യി​ലാ​ക്കി കൊ​ള്ള​യ​ടി​ക്കു​ന്ന അ​ശോ​ക​നെ തേ​ടി ഒ​രു ഗ്രാ​മ​മൊ​ന്നാ​കെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 500 ഏ​ക്ക​റോ​ളം പാ​റ​പ്പു​റ​ത്താ​ണ് മാ​സ​ങ്ങ​ളാ​യി പൊ​ലീ​സും നാ​ട്ടു​കാ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​വ​സാ​നം ഡ്രോ​ണ്‍ ഉ​പ​യോ​​ഗി​ച്ച്‌ പ​ല ഭാ​​ഗ​ത്തു​നി​ന്നും ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടും ക​റു​ക​വ​ള​പ്പി​ലെ അ​ശോ​ക​ന്‍ പ​തി​യി​രി​ക്കു​ന്ന ഭാ​​ഗം മാ​ത്രം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. പെ​ര​ള​ത്തെ പാ​റ​പ്ര​ദേ​ശ​ത്ത് ചി​ത​റി​ക്കി​ട​ക്കു​ന്ന ര​ണ്ട് മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം ഉ​യ​ര​മു​ള്ള കാ​ടാ​ണ് ഭൂ​മി​ശാ​സ്ത്രം. വ​ലി​യ ക​ല്ലു​ക​ള്‍​ക്കി​ട​യി​ലെ വി​ള്ള​ലു​ക​ളു​മു​ണ്ട്. ഇ​തി​നി​ട​യി​ല്‍​ത​ന്നെ ക​ള്ള​ന്‍ പ​തു​ങ്ങി​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ നി​​ഗ​മ​നം.ആ​ക്ര​മി​ച്ച വി​ജി​ത​യു​ടെ വീ​ട്ടി​ല്‍​നി​ന്നും ചോ​റും പ​ഴ​വും ബേ​ക്ക​റി ഉ​ല്‍​പ​ന്ന​ങ്ങ​ളും കു​ടി​വെ​ള്ള​വു​മെ​ല്ലാം ശേ​ഖ​രി​ച്ചാ​ണ് ഇ​യാ​ള്‍ അ​വ​സാ​ന​മാ​യി മ‌​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​നി കു​റ​ച്ചു​ദി​വ​സ​ത്തേ​ക്ക് നാ​ട്ടി​ലി​റ​ങ്ങാ​തെ സു​ര​ക്ഷി​ത​മാ​കാ​ന്‍ ഇ​യാ​ള്‍​ക്ക് ക​ഴി​ഞ്ഞു. തീ​വെ​യി​ലി​ല്‍ പാ​റ​പ്ര​ദേ​ശ​ത്ത് പൊ​ലീ​സും നാ​ട്ടു​കാ​രും വി​യ​ര്‍​ത്തൊ​ലി​ച്ച്‌ ന​ട​ന്ന​ത​ല്ലാ​തെ ഇ​യാ​ളു​ടെ പൊ​ടി​പോ​ലും ക​ണ്ടെ​ത്താ​ന്‍ അ​ന്ന് സാ​ധി​ച്ചി​ല്ല. ചി​ല പ്ര​ദേ​ശ​ത്ത് ഇ​യാ​ളെ ക​ണ്ടെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യെ​ങ്കി​ലും ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. സ്ഥ​ല​ത്തെ മൂ​ന്നോ​ളം പേ​രെ വ​ക​വ​രു​ത്തു​മെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞ​തും നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ക​യു​ണ്ടാ​യി. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്‍.​പി വി. ​ബാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​പ​തി​ലേ​റെ പൊ​ലീ​സു​കാ​ര്‍ വീ​തം മൂ​ന്ന് ടീ​മു​ക​ളാ​യി മാ​സ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.

No comments