Breaking News

മദ്രാസ് സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ പി.എച്ച്.ഡി നേടിയ അനൂപിനെ കോൺഗ്രസ്‌ പുതുക്കുന്ന് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു


നെല്ലിയടുക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പുതുക്കുന്നു നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ പി.എച്ച്.ഡി നേടിയ അനൂപിനെ ആദരിച്ചു.കോൺഗ്രസ്‌ (I)കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റും പതിനഞ്ചാം വാർഡ് മെമ്പറുമായ ഉമേശൻ വേളൂർ അനുമോദനം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ പ്രവർത്തകനായ അനൂപ് പ്രസ്ഥാനത്തിനും നാടിനും അഭിമാനമാണെന്ന് ഉമേശൻ വേളൂർ അഭിപ്രായപ്പെട്ടു. വാർഡ് പ്രസിഡന്റ്‌ രവി വരഞ്ഞുർ അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് മെമ്പർ കെ പി ചിത്രലേഖ , ഐഎൻടിയുസി ജില്ലാ സെക്രട്ടറി സി ഓ സജി, ബൂത്ത്‌ പ്രസിഡന്റ്‌ ബി. മനോഹരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വാർഡ് സെക്രട്ടറിയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ ശ്രീജിത്ത്‌ എം പുതുക്കുന്നു സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു.അനൂപ് കമ്മിറ്റിക്കു നന്ദി അർപ്പിച്ചു സംസാരിച്ചു.

No comments