Breaking News

മഴവെള്ളം കയറി മലിനമായ വീടുകൾ ശുചീകരിച്ച് പനത്തടി സെൻ്റ് മേരീസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെ മാതൃകാ പ്രവർത്തനം


പനത്തടി: സെൻറ് മേരീസ്‌ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ108 ന്റെ  നേതൃത്വത്തിൽ ചെറുപനത്തടിയിൽ  മഴ ക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഭവനങ്ങളിൽ ശുചീകരണ പ്രവർത്തങ്ങൾ നടത്തി. കടുത്ത മഴയിൽ വെള്ളം കയറി മലിനമായ വീടുകളിലാണ് സേവന സന്നദ്ധരായ എൻ എസ് എസ് വളണ്ടിയർമാർ ശുചീകരിച്ച് പൂർവ്വസ്ഥിതിയിൽ ആക്കിയത്. പ്രവർത്തനത്തിന്റെ        ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ വിൻസെന്റ് നിർവഹിച്ചു.  മെമ്പർ വേണുഗോപാൽ ആശംസകൾ അർപ്പിച്ചു.  സെന്റ്‌ മേരിസ് കോളേജ് ഡയറക്ടർ ഫാദർ ഷിബു മണ്ണഞ്ചേരിയിൽ സ്വാഗത വും കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ജീവ ചാക്കോ നന്ദിയും രേഖപ്പെടുത്തി. എൻ എസ് എസ് കൊ ഓർഡിനേറ്റർ മാരായ മിസ്റ്റർ ഷിബിൻ മാത്യുവും അഞ്ചു ചന്ദ്രൻ നും മറ്റ് അധ്യാപകരും  പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.




No comments