Breaking News

ഏ.കെ.ജി സെൻ്റർ അക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എമ്മിൻ്റെ നേതൃത്വത്തിൽ രാജപുരത്ത് പ്രതിഷേധ പ്രകടനം നടത്തി



രാജപുരം: സിപിഐ എം  സംസ്ഥാന കമ്മിറ്റി ഓഫിസായ ഏ കെ ജി സെൻ്ററിലേക്ക് കഴിഞ്ഞ ദിവസം രാത്രി  ബോംബറിഞ്ഞതിൽ പ്രതിഷേധിച്ച് സിപിഐ എമ്മിൻ്റെ നേതൃത്വത്തിൽ  രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി കെ രാമചന്ദ്രൻ അധ്യക്ഷനായി.ഷാലു മാത്യു, ജോഷി ജോർജ് , കെ വി കേളു, എ കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ഏ കെ ജി സെറ്റർറിന് നേരേ ഉണ്ടായ ബോബ് ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം ബേളൂർ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ബേളൂർ ലോക്കൽ സെക്രട്ടറി മധുസദനൻ സ്വഗതം പറഞ്ഞു, ലോക്കൽ കമ്മിറ്റി മെമ്പർ, റനീഷ് അദ്ധ്യക്ഷത വഹിച്ചു, സി പി എം ഏരിയ കമ്മിറ്റി അംഗം പി ദാമോധരൻ ഉദ്ഘാടനം ചെയ്തു, ലോക്കൽ കമ്മിറ്റി അംഗം മായ, സണ്ണി സി സി, കുഞ്ഞികൃഷ്ണൻ, ഡിവൈഎഫ്ഐ ബേളൂർ മേഖല ട്രഷറർ ശ്രീകുമാർ ,വിഷ്ണു, റിബിൻ, കോടോം ബ്രാഞ്ച് സെക്രട്ടറി, ചന്ദ്രൻ എന്നീവർ സംസാരിച്ചു

No comments