Breaking News

മലയോര കർഷകരുടെ ആശങ്കകൾ പരിഹരിച്ച് ബഫർസോൺ അടിയന്തിര നടപടി സ്വീകരിക്കണം : ഏ കെ സി സി ആയന്നൂർ ശാഖ


ചിറ്റാരിക്കാൽ : മലയോര കർഷകരുടെ ആശങ്കകൾ പരിഹരിച്ച് , ബഫർ സോൺ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് ഏ കെ സി സി ആയന്നൂർ ശാഖ ആവശ്യപ്പെട്ടു. മലയോര കർഷകന്റെ ജീവിതം സുപ്രീം കോടതിയുടെ തുലാസിലാണ്.  സാധാരണക്കാരുടെ ജീവിതമറിയാവുന്ന കഴിവുള്ള നിയമോപദേശക്കരെയും വക്കീലുമാരെയും കോടതിയിലേക്ക് വാദിക്കാൻ അയക്കാൻ സർക്കാർ തയ്യാറാകണം. കത്തോലിക്ക കോൺഗ്രസ് തോമാപുരം മേഖല പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.  ആയന്നൂർ സെന്റ് ജോർജ് ചർച്ച് വികാരി ഫാ. തോമസ് പാംബയ്ക്കൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സാജു പടിഞ്ഞാറേട്ട് , മേഖല ട്രഷറർ പ്രശാന്ത് പാറേക്കുടിയിൽ, ആയന്നുർ ശാഖ പ്രസിണ്ടന്റ് ബിജു തുറയിൽ, ബിജു പുളിക്കൽ, ഷാജി കുറ്റിയാത്ത്, മേരികുട്ടി ജെയിംസ് എന്നിവർ പ്രസംഗിച്ചു.

No comments