മികച്ച സേവനം കാഴ്ച്ച വച്ചവർക്ക് ആദരവ് നൽകി ബളാൽ പാലച്ചാൽ സ്വാശ്രയ സംഘം
ബളാൽ: മികച്ച പ്രവർത്തനം കാഴ്ച്ച വച്ച സംഘാംഗങ്ങളെ ആദരിച്ച് പാലച്ചാൽ സ്വാശ്രയ സംഘം. ബളാൽ കൊട്ടക്കോട്ട് കാവിനുസമീപത്തെ പാലം പുനഃനിർമ്മാണപ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയ കോൺട്രാക്ടർ രാജീവൻ, പത്രവിതരണരംഗത്ത് 25 വർഷത്തെ സേവനം പൂർത്തിയാക്കിയ സംഘാംഗം റോയ് കെ.ഐ എന്നിവരെ പാലച്ചാൽ സ്വാശ്രയസംഘം യോഗത്തിൽ വച്ച് പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു. തങ്ങളുടെ പ്രവർത്തനമേഖലയിൽ ഇവർ ഇരുവരും കാണിച്ച അർപ്പണമനോഭാവവും സേവന സന്നദ്ധതയും മാതൃകാപരമാണെന്ന് അനുമോദിച്ച് സംസാരിച്ച സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു.
No comments