Breaking News

കൊന്നക്കാടും പരിസര പ്രാദേശത്തും ഭൂമി കുലുങ്ങി മലയോരം ആശങ്കയിൽ


കൊന്നക്കാട് : കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൊന്നക്കാടും പരിസര പ്രദേശത്തും രാവിലെ 7.45 ന് ഭൂമി കുലുങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. കൊന്നക്കാട്, മുട്ടോo കടവ്, മൈക്കയം, വെങ്കല്ല്, വട്ടക്കയം എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. കാലിലൂടെ വൈദ്യുത പ്രവാഹം പോലെ തരിപ്പുണ്ടായതായി നാട്ടുകാർ പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാണത്തൂർ കമ്മാട്ടി അതിർത്തി പ്രദേശങ്ങളിലും ഭൂമി കുലുങ്ങിയിരുന്നു. ഇന്ന് രാവിലെയും പാണത്തൂർ ഭാഗത്ത് ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു

No comments