Breaking News

ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ ജനകീയ വിചാരണ സദസ്സ് നടന്നു


വെള്ളരിക്കുണ്ട് : സ്വർണക്കടത്തിന് കൂട്ടുനിന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ ജനകീയ വിചാരണ സദസ് നടത്തി.സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രാഹുൽ പരപ്പ അധ്യക്ഷനായി. BJP ജില്ലാ സെക്രട്ടറി എൻ.മധു, SC മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ.കയ്യാർ, കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ, OBC മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.പ്രേംരാജ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് റോയി പറക്കളായി, BJP മണ്ഡലം ജനറൽ സെക്രട്ടറി വിനീത് മുണ്ടമാണി,എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയംഗം എ.കെ.മാധവൻ സ്വാഗതവും, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത് പറക്കളായി നന്ദിയും പറഞ്ഞു.


No comments