Breaking News

വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിട്ട് വെസ്റ്റ്എളേരി കുന്നുംകൈ പ്രദേശം പ്രശ്ന പരിഹാരത്തിന് കുന്നുംകൈ പുഴയിൽ വിസിബി കം ബ്രിഡ്ജ് നിർമ്മിക്കാനുള്ള ആലോചനായോഗം 19ന്


കുന്നുംകൈ : വേനൽ കാലങ്ങളിൽ വെസ്റ്റ്എളേരി പഞ്ചായത്തിലെ കുന്നുംകൈയും പരിസര പ്രദേശത്തും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. പൈപ്പ് ലൈൻ വഴിയുള്ള വെള്ളം പലപ്പോഴും ലഭിക്കാതെ അവസ്ഥയിലാണ് ഉള്ളത്.  കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുന്നുംകൈ ചൈത്രവാഹിനി പുഴയിൽ രണ്ടാം വാർഡും പതിനഞ്ചാം വാർഡും കൂടിച്ചേർന്ന സ്ഥലത്ത് വി സി ബി കം ബ്രിഡ്ജ് നിർമ്മിക്കുക എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് വേണ്ടിയുള്ള ആലോചനയോഗം ജൂൺ 19 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് കുന്നുംകൈ യു.പി.സ്കൂളിൽ വെച്ച് നടക്കുകയാണ്. ജനപ്രതിനിധികളും പ്രദേശവാസികളും പങ്കെടുക്കുന്ന യോഗത്തിൽ വച്ച് തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും

No comments