Breaking News

ലഹരിക്കെതിരെ കാസറഗോഡ് ജില്ല പോലീസ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് മാവുങ്കാലിൽ തുടക്കമായി


മാവുങ്കാൽ : ലഹരിക്കെതിരെ കാസറഗോഡ് ജില്ല പോലീസ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി.അജാനൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ സബീഷ് ടൂർണമെന്റ് ഉദ് ഘാടനം ചെയ്തു.ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ് അധ്യക്ഷനായിരുന്നു. ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. നീലേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ പി ശ്രീഹരി, സബ്ബ് ഇസ്‌പെക്ടർ ആർ ശരത്,കാസറഗോഡ് ജില്ല പോലീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി വി പ്രമോദ്,സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് കുമാർ,ജനമൈത്രി ബീറ്റ് ഓഫീസർ മാരായ പ്രദീപൻ കോതോളി, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.കാഞ്ഞങ്ങാട് മാവുങ്കാൽ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനും കാസറഗോഡ് ട്രാഫിക് പോലീസ് സ്റ്റേഷനും ഏറ്റുമുട്ടി.പോലീസിനൊപ്പം യുവജനങ്ങളെയും കൂട്ടി ലഹരിക്കെതിരെ പോരാടാം എന്ന് പോലീസ് കണക്കുകൂട്ടുന്നു.ലഹരിക്കെതിരെ ജില്ല പോലീസ് നടത്തിവരുന്ന കൂടെയുണ്ട് പദ്ധതി ഇതിനകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

No comments