Breaking News

എക്സൈസ് വകുപ്പ് മാലോത്ത്‌ കസബയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി


മാലോം: ജി.എച്ച്.എസ്.എസ് മാലോത്ത് കസബയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 9, 10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്ലാസ്സ്‌ നൽകിയത്. എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ പദ്ധതിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ. ജി രഘുനാഥൻ അവതരണം നടത്തി. ലഹരി പഥാർത്ഥങ്ങൾ ചതിക്കുഴി ആണെന്നും അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ചെറുപ്രായത്തിലെ ബോധമുള്ളവരാകണമെന്നും അല്ലാതെ മാർക്കറ്റിങ്ങിനും റെയ്റ്റിംഗിനുമായി സൃഷ്ടിക്കപ്പെടുന്ന ന്യൂ ജൻ സിനിമയുടെ മാസ്മരിക വലയത്തിൽ ജീവിതം നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു. ലഹരിയെ പോസിറ്റീവ് ആയി കാണണമെന്നും സ്നേഹമാണ് ലഹരി

ജീവിതമാണ് ലഹരി ജീവിതം തന്നെ ലഹരിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സ്കൂൾ ഹെഡ്മാസ്റ്റർ ജോതി ബസു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എ.ടി.എ പ്രസിഡന്റ്‌ സനോജ് മാത്യു അധ്യക്ഷത വഹിച്ചു. എസ്‌ എം സി ചെയർമാൻ മധു പി എ,സീനിയർ അസിസ്റ്റന്റ് മിനി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് സ്വാഗതവും എസ് ആർ ജി കൺവീനവർ പ്രസാദ് എം കെ നന്ദിയും പറഞ്ഞു.

No comments