Breaking News

മാവുങ്കാലിലെ വനിതാഡോക്ടര്‍ക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ച ആശുപത്രിയിലെ യുവതിയുൾപ്പെടെ രണ്ട് ജീവനക്കാർക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു


കാഞ്ഞങ്ങാട്: മാവുങ്കാലിലെ  വനിതാഡോക്ടര്‍ക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ച ആശുപത്രിയിലെ യുവതിയുൾപ്പെടെ രണ്ട് ജീവനക്കാർക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മാവുങ്കാൽ സൈനീക ക്ഷേമ ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്ടര്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് താമസിക്കുന്ന ഹോസ്ദുര്‍ഗ് കൃഷ്ണമന്ദിരം റോഡിലെ ടി.കെ.ശര്‍മ്മിന(31)യ്ക്ക് നേരെ നായ കുര ണ പൊടി പ്രയോഗിച്ച  ആശുപത്രി ജീവനക്കാരായ ജയകൃഷ്ണന്‍, ലാബ് ടെക്നീഷ്യ അജ്ഞലി എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ഡോക്ടറുടെ പരിശോധനാമുറിയിലെ കസേരയിലും മേശയിലും മറ്റും ഇവര്‍ നായ്ക്കുരണപ്പൊടി വിതറിയെന്നാണ് കേസ്. പരിശോധനാമുറിയിലെ കസേരയില്‍ ഇരുന്നയുടന്‍ ഡോക്ടര്‍ക്ക് ശാരീരികബുദ്ധിമുട്ടും ഡ്യൂട്ടിക്ക് തടസ്സവും അനുഭവപ്പെട്ടുവെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

No comments