ഭാര്യയെ വധിക്കാൻ ശ്രമിച്ച് ഭർത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ രണ്ട് കേസുകൾ, വീട്ടമ്മക്ക് അടിയന്തര ശസ്ത്രക്രിയ
കാഞ്ഞങ്ങാട് : പ്രാർത്ഥനക്കിടെ ഭാര്യയെ വധിക്കാൻ ശ്രമിച്ച് ഭർത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. ഗുരുതരാവസ്ഥയിലുള്ള വീട്ടമ്മക്ക് മംഗലാപുരം ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് നടപടി ആരംഭിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്ല്യാസ് നഗറിലെ മറിയത്തെ 55 യാണ് ഭർത്താവ് ഇബ്രാഹീം ആക്രമിച്ചത്. ഇന്ന് പ്രഭാത പ്രാർത്ഥനക്കിടെ ഭർത്താവ് മറിയത്തിൻറെ തലക്കടിക്കുകയായിരുന്നു. ആദ്യം വെട്ടേറ്റെന്നായിരുന്നു കരുതിയിരുന്നത്. അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വീടിന് സമിപത്ത് പൊലീസ് കണ്ടെത്തി. മക്കൾ പുലർച്ചെ പള്ളിയിൽ പോയ സമയത്തായിരുന്നു അക്രമം. മക്കൾ തിരിച്ചെത്തിയപ്പോഴാണ് പായയിൽ രക്തം വാർന്ന് കിടന്ന മാതാവിനെ കണ്ടത്. കൃത്യം നടത്തി വീടുവിട്ട ഇബ്രാഹീമിനെ 62തൊട്ടടുത്ത മരത്തിൽ ഏറ്റവും മുകളിലായി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മരത്തിന് മുകളിൽ നിന്നും മൃതദേഹം താഴെ ഇറക്കി ജില്ലാശുപത്രിയിലേക്ക് മാറ്റി. മറിയത്തിൻറെ മകൻറെ ഭാര്യ ആയിഷത്ത് ഷമിമയുടെ പരാതിയിൽ മരിച്ച ഇബ്രാഹീമിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഭാര്യയുമായുള്ള കുടുംബ പ്രശ്നത്തിൽ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഇബ്രാഹീം മാവിൻ കൊമ്പിൽ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്. മരിച്ച ഇബ്രാഹീമിൻറെ ഭാര്യാ സഹോദരൻ എ.വി. ബഷീർ പരാതിക്കാരനായാണ് കേസ്. മറിയത്തെ തലക്കടിച്ച് പരിക്കേൽപ്പിച്ച് ജീവനൊടുക്കിയെന്ന പരാതിയിലാണ് കേസ്.
No comments