Breaking News

കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കുമ്പള മാവിനക്കട്ട സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വാഴവളപ്പിലെ ഉദയന്‍ പുഷ്പ ദമ്പതികളുടെ മകന്‍ റോഷന്‍ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കദ്രി, ശിവസാഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നാണ് വിവരം. മുറിയില്‍ ചോരപ്പാടുകളുണ്ടായിരുന്നു. കൂള്‍ബാറിലെ ജീവനക്കാരനായിരുന്നു റോഷന്‍. ഒരാഴ്ച മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്. കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


No comments