Breaking News

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന്


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫല പ്രഖ്യാപനം ജൂൺ 15ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി.15ന് രാവിലെ 11നാണ് ഫലം പുറത്തുവരുകയെന്ന് സൂചനയുണ്ട്. മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

പരീക്ഷാ മൂല്യനിർണയം മേയ് 27ന് പൂർത്തിയായിരുന്നു. കേരളത്തിൽ 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.

No comments