Breaking News

പുന്നോൽ ഹരിദാസൻ വധക്കേസ്; പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് ജീപ്പിനു നേരെ ബോംബേറ്


കണ്ണൂർ: കണ്ണൂരിൽ പൊലീസ് ജീപ്പിനു നേരെ ബോംബേറ്. പ്രതിയെ അന്വേഷിച്ച് മടങ്ങുന്ന പൊലീസ് ജീപ്പിന് നേരെ ബോംബേറുണ്ടായത്. പള്ളൂർ ചാലക്കരയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതി ദീപകിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. പളളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ചാലക്കര മൈദക്കമ്പനിക്ക് സമീപമെത്തിയപ്പോളാണ് ജീപ്പിന് പിറകില്‍ ബോംബെറിഞ്ഞത്. ന്യൂമാഹി എസ്‌ഐ ടി എം വിപിനും സംഘവുമാണ് ജീപ്പിലുണ്ടായത്. സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂര്‍ ജില്ലിയല്‍ നിന്നും ഒരു കോടിയോളം രൂപ മോഷ്ടിച്ച കേസിലെ പിടിക്കിട്ടാപുള്ളികൂടിയാണ് ദീപക്. കേസിലെ നാലാം പ്രതി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ നിഖില്‍ എന്‍ നമ്പ്യാറും ഒളിവിലാണ്. ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ ഹരിദാസനെ കൊലപ്പെടുത്തിയത്.


No comments