Breaking News

വായനാപക്ഷാചരണം ജില്ലയിലെ യുവജനങ്ങൾക്ക് കഥാരചനാ മത്സരം


പി എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ആചരിച്ചുവരുന്ന വായനപക്ഷാചരണത്തിന്റെ സില്‍വര്‍ ജൂബിലി സമാപന വര്‍ഷം എന്ന പ്രത്യേകത കണക്കിലെടുത്ത്  ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ജില്ലാ തല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വായനാപക്ഷാചരണ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യുവജനങ്ങള്‍ക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു. യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത കാസര്‍കോട് ജില്ലയിലെ  യൂത്ത് ക്ലബ്, യുവ ക്ലബ്, അവളിടം യുവതി ക്ലബ്, മാരിവില്ല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ക്ലബ്, കതിര്‍ കാര്‍ഷിക ക്ലബ്ബ്, ടീം കേരള -വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ എന്നിവര്‍ക്ക്(വയസ്  18-40) പങ്കെടുക്കാം.  സൃഷ്ടികള്‍  ജൂണ്‍ 30നകം   ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം കാസര്‍ഗോഡ്, ജില്ലാ പഞ്ചായത്ത് ഓഫീസ് ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പി ഒ വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തിലേക്ക് അയക്കണം. ഫോണ്‍  -04994256219

No comments