Breaking News

അമ്പലത്തറ സ്റ്റേഷൻ പരിസരത്ത് തെങ്ങിന്‍ തൈകള്‍ നട്ട് എസ്ഐയുടെ വേറിട്ട പടിയിറക്കം

അമ്പലത്തറ: സ്റ്റേഷന്‍ വളപ്പില്‍ തെങ്ങിന്‍ തൈകള്‍ നട്ട് എസ്ഐയുടെ പടിയിറക്കം. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ നിന്നും ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന എസ്ഐ മധുസൂദനന്‍ മടിക്കൈയാണ് വേറിട്ട വഴിയിലൂടെ വിടവാങ്ങല്‍ അവിസ്മരണീയമാക്കിയത്. ഔദ്യോഗിക വേഷമെല്ലാം അഴിച്ചുവെച്ച് തനി കര്‍ഷകനായി പാറനിറഞ്ഞ സ്റ്റേഷന്‍ വളപ്പില്‍ രണ്ട് തൈങ്ങിന്‍ തൈകള്‍ നട്ട എസ്ഐയുടെ ആത്മാര്‍ത്ഥതയുടെയും അധ്വാനത്തിന്റെയും നേര്‍ക്കാഴ്ച്ച സാക്ഷികളായ സഹപ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. ഇത് എന്റെ ഒര്‍മ്മയ്്ക്കാണെന്നും, ഇത് ഞാന്‍ തന്നെയാണെന്നും പറഞ്ഞ്, തൈകളുടെ സംരക്ഷണ ചുമതല സഹപ്രവര്‍ത്തകരെ ഏല്‍പ്പിച്ചും എസ്ഐ മധുസൂദനന്‍ തന്റെ ആഗ്രഹത്തിന്റെ അടിത്തറയ്ക്ക് കെട്ടുറപ്പ് നല്‍കി.

No comments