Breaking News

പരപ്പ റോട്ടറി ക്ലബ്ബിന് പുതിയ അമരക്കാർ... പുതിയ പ്രസിഡണ്ടായി അജയകുമാർ സി വി ഇന്ന് വൈകുന്നേരം ചുമതല ഏൽക്കും


പരപ്പ : റോട്ടറി ക്ലബ്ബിന്റെ 2026/27 വർഷത്തെ പുതിയ പ്രസിഡണ്ടായി അജയകുമാർ സി വി ഇന്ന് വൈകുന്നേരം ചുമതല ഏൽക്കും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടുപോകുന്ന റോട്ടറി ക്ലബ്ബിന്റെ പഴയ പ്രസിഡണ്ട് റോയി പുത്തൻപുരക്കൽ ഇന്ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡണ്ട് അജയകുമാർ നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് ഇപ്പോൾ മാലോം കൊന്നക്കാട് മേഖലകളിൽ കേരള വിഷൻ നെറ്റ്‌വർക്ക് നടത്തുകയാണ് എടത്തോട് സ്വദേശിയാണ്. റോട്ടറി ക്ലബ്ബിന്റെ പുതിയ സെക്രട്ടറിയായി സുരേഷ് ബാബു പള്ളിക്കരയും ഇന്ന് സ്ഥാനമേൽക്കും കേരള ബാങ്ക് അമ്പലത്തറ ശാഖയിലെ മാനേജരാണ് പയ്യന്നൂർ കണ്ടം കാളി സ്വദേശിയാണ്.

ഇന്ന് വൈകുന്നേരം പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇവർ ഭാരവാഹിത്വം  ഏറ്റെടുക്കും.

No comments