Breaking News

തൊഴിലിടങ്ങളും സാധ്യതകളും പരിചയപ്പെടുത്തി വെള്ളരിക്കുണ്ട് പോലീസ് ബളാൽ പഞ്ചായത്ത്‌ ജന്റർ റിസോഴ്സ് സെന്ററുമായി സഹകരിച്ച് തൊഴിൽ പരിചയമേള നടത്തി


വെള്ളരിക്കുണ്ട്: ജനമൈത്രി പോലീസ്  വെള്ളരിക്കുണ്ട് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുമായും, ബളാൽ പഞ്ചായത്ത്‌ ജന്റർ റിസോഴ്സ് സെന്ററുമായും സഹകരിച്ച് വെള്ളരിക്കുണ്ട് മിൽമ സൊസൈറ്റി ഹാളിൽ വെച്ച് തൊഴിൽ പരിചയമേള സംഘടിപ്പിച്ചു. തൊഴിൽ സംരംഭങ്ങളും സാധ്യതകളും എന്ന വിഷയത്തേക്കുറിച്ച് തൊഴിൽ രഹിതരായ യുവതി യുവാക്കളോട് ഡിറ്റിസി കാസറഗോഡ് ഫാക്കൽട്ടി പ്രസീന കെ വി  സംവദിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ജിനി സ്വാഗതവും, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രജികുമാർ അധ്യക്ഷ സ്ഥാനവും വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ വിനു ഉൽഘാടനം നിർവഹിച്ചു. ചൈൽഡ് വെൽഫയർ ഓഫീസർ സജി ജോസ് നന്ദി പറഞ്ഞു.



No comments