വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് വനിതാവിംഗ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
ഭീമനടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് വനിതാ വിംഗ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡൻ്റ് ഷേർളി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ലൗലി വർഗീസ് അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി സരിജ ബാബു പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് തോമസ് കാനാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മായാരാമചന്ദ്രൻ, രക്ഷാധികാരി ഡാജി ഓടയ്ക്കൽ പ്രസംഗിച്ചു.സെക്രട്ടറി സീമാ വിനോദ് സ്വാഗതവും , ട്രഷറർ മോളി മൈലയ്ക്കൽ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി ലൗലി വർഗ്ഗീസ് പ്രസിഡൻ്റ്, സീമ വിനോദ് സെക്രട്ടറി, മോളി മൈലയ്ക്കൽ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
No comments