Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ പാലാവയൽ വില്ലേജ് സമ്മേളനം സമാപിച്ചു


ചിറ്റാരിക്കാൽ: ജനാധിപത്യ മഹിളാ അസോസിയേഷൻ പാലാവയൽ വില്ലേജ് സമ്മേളനം സമാപിച്ചു. മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ചന്ദ്രമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ ഷാജി പി സ്വാഗതം പറഞ്ഞു,
മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡൻ്റ് സുശീലകൃഷ്ണൻ അധ്യക്ഷയായി. നിത്യ പി.എസ് അനുശോചന പ്രമേയവും സ്വപ്ന ഷാജി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പ്രകാശ് ജോസഫ് (പാലാ വയൽ ലോക്കൽ സെക്രട്ടറി), കെ.കെ മോഹനൻ,
പി വി അതുൽരാജ് എന്നിവർ ആശംസ പ്രസംഗം നടത്തി

No comments