Breaking News

നിർത്തിയിട്ട ടിപ്പറിന്റെ പിന്നിൽ കാർ ഇടിച്ച് അപകടം


ചെറുപുഴ : പ്രാപ്പൊയിൽ ടൗണിൽ നിർത്തിയിട്ട ടിപ്പറിന്റെ പുറകിൽ കാർ ഇടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. പ്രാപ്പൊയിൽ ടൗണിൽ നിർത്തിയിട്ട ടിപ്പറിൻ്റെ പുറകിൽ തിരുമേനി ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

No comments