Breaking News

എൻഡോസൾഫാൻ നഷ്ടപരിഹാരം; നടപടി വേഗത്തിലാക്കി ജില്ലാ ഭരണകൂടം ഒരുമാസം കൊണ്ട് 4970 പേർക്ക് വിതരണം ചെയ്തു


കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടി വേഗത്തിലാക്കി ജില്ലാ ഭരണകൂടം. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജൂണില്‍ 4970 പേര്‍ക്ക് 195 കോടി 70 ലക്ഷം രൂപ വിതരണം ചെയ്തു.അഞ്ച് ലക്ഷം രൂപ വീതം നല്‍കാനായിരുന്നു കോടതിയുടെ ഉത്തരവ്. 3035 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നേരത്തെ നഷ്ടപരിഹാരം ലഭിച്ച 1935 പേര്‍ക്ക് അഞ്ച് ലക്ഷത്തില്‍ ബാക്കിയുള്ള തുകയുമാണ് വിതരണം ചെയ്തത്.6727 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്ളത്. ഇതില്‍ 1665 പേര്‍ക്കാണ് അഞ്ച് ലക്ഷം രൂപ പൂര്‍ണമായും ലഭിച്ചത്. നഷ്ടപരിഹാരം വിതരണം ചെയ്യാത്തതില്‍ കാസര്‍ഗോഡ് സെര്‍വ് കളക്ടീവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ അനുകൂല വിധിയാണ് ഉണ്ടായത്.തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി 200 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയാണ് വിതരണം ചെയ്യുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സ്വീകരിച്ചത്. ഈ മാസം പതിനെട്ടിന് നഷ്ടപരിഹാര വിതണത്തെ സംബന്ധിച്ച് സത്യവാങ്മൂലം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

No comments