Breaking News

ചക്കയുടെ രുചിഭേദങ്ങളൊരുക്കി കോടോം ബേളൂരിലും കുടുംബശ്രീയുടെ ചക്ക മഹോത്സവം


അട്ടേങ്ങാനം: കോടോം ബേളൂർ കുടുംബശ്രി' സി ഡി എസ് ന്റെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ശ്രീജ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി.ദാമോദരൻ ,ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ പി.ഗോപാലകൃഷ്ണൻ , ശൈലജ, ജയശ്രീ, മറ്റ് ജനപ്രതിധി നികൾ ജില്ലാ മിഷൻ ടീം അംഗങ്ങളായ ശ്രീ റിജേഷ്, ശ്രീ രാജു 'ശ്രീ രഗ് നേഷ്, ശ്രീമതി ഷിബി, ശ്രീ അർജുൻ പ്രസാദ്, മനീഷ് ,ഷൈജ, ശ്രീമതി ശ്രീവിദ്യ, ശ്രീമതി സവിത ,കമ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി, ആനിമേറ്റർ ശ്രീമതി അനുമോൾ, ശ്രീമതി രാധിക എന്നിവർ ആശംസകൾ നേർന്നു  വിവിധ വാർഡുകളിൽ നിന്ന് 253 തരം ചക്ക വിഭവങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു; 13, 12 വാർഡുകൾ ഒന്നാം സ്ഥാനവും, 2 വാർഡ് രണ്ടാം സ്ഥാനവും 19 ആം വാർഡ് മൂന്നാം സ്ഥാനവും നേടി  ശ്രീമതി സന്ധ്യ സ്വാഗതവും ശ്രീമതി രാജി  നന്ദി രേഖപ്പെടുത്തി.

No comments