Breaking News

മലയോരത്ത് കനത്ത മഴ : വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ സ്കൂളുകൾക്ക് ഉച്ചകഴിഞ്ഞ് അവധി നൽകാൻ ജില്ലാ കളക്ടറോട് ആവശ്യമുന്നയിച്ച് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട്


വെള്ളരിക്കുണ്ട് : ശക്തമായമഴ തുടരുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി നൽകണമെന്ന് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ജില്ലാ കളക്ടറോഡ് ആവശ്യപ്പെട്ടു

ബളാൽ പഞ്ചായത്തിൽ മഴശക്തമായി തുടരുക്കയാണ്. പുഴകളും അരുവികളും എല്ലാം നിറഞ്ഞു കവിഞ്ഞു. പഞ്ചായത്തിലെ ഉൾ പ്രാദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് ശക്ത മായ മഴ വീട്ടിൽ തിരിച്ചെത്താൻ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും ജില്ലാകലകളക്ടറോഡ് ആവശ്യപ്പെട്ടതായി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.

No comments