Breaking News

ഭീമനടി കുന്നുംകൈ റോഡിൽ പാങ്കയത്ത് വെള്ളക്കെട്ട്, തെന്നിമാറി നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു


കുന്നുംകൈ: റോഡരികിലെ വെള്ളക്കെട്ടിൽ കാർ തെന്നിമാറി സമീപത്തെ ഹൈ ടെൻഷൻ വൈദ്യുതി തൂണിൽ ഇടിച്ചു.  കുന്നുംകൈ പാങ്കയം ബസ് സ്റ്റാന്റിനടുത്താണ് അപകടമുണ്ടായത്. കരിന്തളം കോയിത്തട്ട സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണ് നെടുകെ പിളർന്നു റോഡിലേക്ക് പതിച്ചു. ഈ സമയത്ത് വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഉണ്ടായില്ല. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. അപകട സമയത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ജീവനക്കാർ തകർന്ന തൂൺ മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സമീപത്തെ ഓവുചാലിൽ നിന്ന് റോഡിലേക്ക് ഒഴുകുന്ന വെള്ളമാണ്  ഇവിടെ അപകടം ക്ഷണിച്ചുവരുത്തുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. റോഡ് നവീകരണ സമയത്ത്  ഓവുചാലിന്റെയും വെള്ളക്കെട്ടിന്റേയും അപകട സാധ്യത നാട്ടുകാർ  അധികൃതരെ അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. വീണ്ടും അപകടം വരാതിരിക്കാൻ ഓവുചാലിൽ നിന്ന് മണ്ണെടുത്തുമാറ്റി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments