Breaking News

പാമ്പിനെ കണ്ടാൽ വടിയെടുക്കണ്ട.. പാമ്പ് പിടുത്തക്കാരുടെ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തി വനംവകുപ്പ്


വെള്ളരിക്കുണ്ട്:  മഴക്കാലത്തു പാമ്പുകളുടെ ശല്യം കൂടിയതോടെ വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസ് പരിധിയിലെ പാമ്പ് പിടിത്തക്കാരുടെ പേരും ഫോൺ നമ്പറും പ്രസിദ്ധപ്പെടുത്തി. മഴ ശക്തമായതോടെ പലഭാഗത്തും പാമ്പുകളുടെ ശല്യവും വർധിച്ചിട്ടുണ്ട്.

മലയോരത്ത് രാജവെമ്പാലയേയും സാധാരണ കണ്ടുവരുന്നു.

വീടുകളിലും മറ്റും പെരുമ്പാമ്പിന്റെ ശല്യവും വർധിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പാമ്പ് പിടുത്തക്കാരെ പലരെയും വിളിച്ചാൽകിട്ടാത്ത പ്രശ്നം നിലനിൽക്കുന്നതിനാൽ പലരും അത്യാവശ്യ ഘട്ടങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് ആവശ്യക്കാർ വിളിക്കുന്നത്. ഇതോടെയാണു സാമുഹികവനവൽക്കരണ വിഭാഗം പരിശീലനം നൽകിയ വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസ് പരിധിയിലെ പാമ്പ് പിടിത്തത്തിൽ പ്രാവിണ്യമുള്ളവരുടെ പട്ടിക വനംവകുപ്പ് പുറത്തിറക്കിയത്


പ്രകാശ് പനയാൽ: 9847754393


സുനിൽ കോട്ടപ്പാറ:

8943602595


സുജേഷ് കരിവെള്ളൂർ:

9567710831


സന്തോഷ് പനയാൽ: 

8075448337


ഗൗതം ചെറുവത്തൂർ: 9895953980


അനൂപ്ചന്ദ്രൻ ചീമേനി: 9961315796


സിബിസെബാസ്റ്റ്യൻ:

9495546431


വിജേഷ് കുമാർ മടിക്കൈ:

8157967325


അനൂപ് പനത്തടി: 9526620027


അനീഷ് എണ്ണപ്പാറ:

9744700705

No comments