Breaking News

'രാഷ്ട്രീയ പോരിൽ നിയമസഭയിൽ ഭഗവാൻ ശ്രീകൃഷ്ണനെ അധിക്ഷേപിച്ചത് അപലപനീയം': യാദവസഭ ദേശീയ സെക്രട്ടറി അഡ്വ.എം.രമേഷ് യാദവ്


കാഞ്ഞങ്ങാട്: നിയമസഭാ ചർച്ച വേളയിൽ മുൻ മന്ത്രി കൂടിയായ ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി ലോകാരാദ്ധ്യനായ ശ്രീകൃഷണ ഭഗവാനെ അവഹേളിക്കും വിധം സംസാരിച്ചത് തികച്ചും അപലപനീയവും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് യാദവ മഹാ സഭ ദേശീയ സിക്രട്ടറി അഡ്വ.എം. രമേഷ് യാദവ് പ്രസ്താവിച്ചു. ഇത്തരം പരാമർശങ്ങൾ ഭഗവാനെ ആരാധിക്കുന്ന  വിശ്വാസികളോടും യാദവ സമൂഹത്തോടുമുള്ള അവഹേളനമായി മാത്രമെ കാണുവാൻ കഴിയൂ.  ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വം ഭഗവാനെ നിന്ദിക്കുന്ന രീതിയിലുള്ള പ്രസ്താവനയെ തളളിപ്പറയുവാനും വിശ്വാസികളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ മേലിൽ ഒഴിവാക്കുവാൻ ശ്രദ്ധിക്കണമെന്നും അദ്ധേഹം പ്രസ്താവനയിൽ ആവശ്യപെട്ടു.

No comments