Breaking News

വന്യജീവി ആക്രമണത്തിലും കാലവർഷക്കെടുതിയും മലയോരം വിറങ്ങലിക്കുമ്പോൾ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് നാഥനില്ലാക്കളരി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിൽ കാട്ടുപന്നിയുടെ ആക്രമണവും കാലവർഷക്കെടുതി മൂലമുള്ള ദുരിതങ്ങൾ ഒരു വശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ വെള്ളരിക്കുണ്ട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നാഥനില്ലാത്ത അവസ്ഥ. വിദ്യാലയ ആവശ്യത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി പൊതുജനങ്ങൾ താലൂക്ക് ഓഫീസിൽ എത്തുമ്പോൾ തഹസിൽദാർ പരിശീലനത്തിന് പോയിരിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്   തഹസിൽദാരുടെ ചുമതലയുള്ള ലാന്റ് അക്വിസിഷൻ തഹസിൽദാർക്ക് സിൽവർ ലൈൻ ഉൾപ്പെടെയുള്ള തിരക്കായതിനാൽ ജനങ്ങൾക്ക് സേവനം  ലഭിക്കുന്നുമില്ല. 24 മണിക്കൂറും ചുമതലയിൽ ഉണ്ടായിരിക്കേണ്ട ഉദ്യോഗസ്ഥനും പകരം ചുമതല നിറവേറ്റേണ്ട ഉദ്യോഗസ്ഥരും സ്ഥലത്ത് ഇല്ലാത്തത് മലയോര ജനതയെ കഷ്ടത്തിലാക്കുകയാണ്. അടിയന്തിരമായി പൂർണ്ണ ചുമതലയുള്ള തഹസിൽദാരെ നിയമിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ ആവശ്യപ്പെട്ടു

No comments